Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 3:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

supreme court,  central government, criticizing collegium, national

'കൊളീജിയൻ വിമർശനം അതിരുകടക്കണ്ട'; കേന്ദ്ര സർക്കാരിന് താക്കീതുമായി സുപ്രീം കോടതി

Published:08 December 2022

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്‍റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള എതിർപ്പ് തുറന്നടിച്ചത്

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയനെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി. 'സുപ്രീംകോടതിയുടെ കൊളീജിയത്തെക്കുറിച്ച് ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥർ പരസ്യമായി നടത്തിയ പ്രസംഗങ്ങൾ അത്ര നന്നായി എടുക്കപ്പെടുന്നില്ല'. എന്ന് സുപ്രീം കോടതി പറഞ്ഞു.

കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്ന് വ്യക്തമാക്കിയ  കോടതി അതിരുവിട്ട വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട്  നിര്‍ദേശിച്ചു. 

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്‍റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള എതിർപ്പ് തുറന്നടിച്ചത്. നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top