ആര‍്യാടന് കഥയെഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം, താൻ നിയമസഭയിലേക്ക് പോകുമെന്ന് പി.വി. അൻവർ

യുഡിഎഫിൽ നിന്നും 35‍ ശതമാനവും എൽഡിഎഫിൽ നിന്നും 25 ശതമാനവും വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ അവകാശപ്പെട്ടു
p.v. anvar nilambur by election
പി.വി. അൻവർ
Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തിന് കഥയെഴുതാനും, എൽഡിഎഫ് സ്ഥാനാർഥി എം. സ്വാരാജിന് പാർട്ടി സെക്രട്ടേറിയറ്റിലേക്കും പോകാമെന്നും താൻ നിയസഭയിലേക്ക് പോകുമെന്നും പി.വി. അൻവർ. യുഡിഎഫിൽ നിന്നു 35‍ ശതമാനവും എൽഡിഎഫിൽ നിന്ന് 25 ശതമാനവും വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ അവകാശപ്പെട്ടു.

ഇതു തന്‍റെ ആത്മവിശ്വാസമല്ല യഥാർഥ‍്യമാണെന്നും അൻവർ കൂട്ടിച്ചേർത്തു. മുന്നണികൾ ജനങ്ങളുടെ വിഷയങ്ങൾ അവഗണിച്ചു. നിലനിൽപ്പിന്‍റെ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നതെന്നും അൻവർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com