മധ്യപ്രദേശില്‍ ബസ് അപകടം; 22 മരണം, 25 പേര്‍ക്ക് പരുക്ക്

മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ 4 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു
മധ്യപ്രദേശില്‍ ബസ് അപകടം; 22 മരണം, 25 പേര്‍ക്ക് പരുക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് അപകടത്തിൽ 22 പേർ മരിച്ചു. 25 ഓളം പേർക്കും പരുക്കേറ്റതായാണ് വിവരം. ബസ് പാലത്തിൽ നിന്നും താഴേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും നിസാര പരുക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com