10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 64 കാരന് 25 വർഷം കഠിന തടവും പിഴയും

പ്രതിയുടെ വീട്ടിലെത്തിച്ചാണ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്.
10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 64 കാരന് 25 വർഷം കഠിന തടവും പിഴയും

കോഴിക്കോട്: 10 വയസുകാരിയെ ലൈംഗികമായി പീഡീപ്പിച്ച കേസിൽ 64 കാരന് 25 വർഷം കഠിന തടവും 7 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോഴിക്കോട് സ്വദേശി എ പി ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടിലെത്തിച്ചാണ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനു പുറമെ വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com