ഡല്‍ഹിയില്‍ 11കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കാര്‍ ഡ്രൈവര്‍ പിടിയില്‍

പെണ്‍കുട്ടി ഉറങ്ങവേ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തു വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വനപ്രദേശത്ത് വച്ച് കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.
11-year-old girl kidnapped, raped and murdered in Delhi

ഡല്‍ഹിയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 11 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ടാക്‌സി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയിലാണ് സംഭവം.

സ്വന്തമായി വീടില്ലാത്ത പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഫുട്പാത്തിലായിരുന്നു ഉറങ്ങിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് പെണ്‍കുട്ടി ഉറങ്ങവേ പ്രതി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തു വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെഹ്‌റോളിയിലെ വനപ്രദേശത്ത് വച്ച് കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയെ കാണാതെ വന്നതോടെ രക്ഷിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com