ചികിത്സിച്ചിട്ടും മാറാത്ത പനി; ബാധയൊഴിപ്പിക്കാന്‍ 14 കാരനെ അടിച്ചുകൊന്നു

കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ആശുപത്രി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു
ചികിത്സിച്ചിട്ടും മാറാത്ത പനി; ബാധയൊഴിപ്പിക്കാന്‍ 14 കാരനെ അടിച്ചുകൊന്നു

മഹാരാഷ്ട്ര: സാംഗ്ലി ജില്ലയിൽ മന്ത്രവാദത്തിന്‍റെ പേരിൽ 14 കാരനെ അടിച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ആര്യന്‍ ദീപക്കിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.

ദിവസങ്ങളോളം ചികിത്സിച്ചിട്ടും വിട്ടുമാറാത്ത പനിയെ തുടർന്നാണ് വീട്ടുകാർ കർണാടകയിലെ ഷിർഗൂരിലുള്ള അപ്പാസാഹെബ് കാംബ്ലെ എന്ന മന്ത്രവാദിയുടെ അടുത്തേക്ക് 14 കാരനെ കൊണ്ടുപോയത്. എന്നാൽ, ആൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും അതിനാലാണ് അസുഖം വിട്ടുമാറാത്തതെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരിൽ ആര്യയെ മർദിക്കുകയായിരുന്നു.

മർദനത്തിൽ കുട്ടിക്ക് സാരമായ പരിക്കേറ്റു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ആശുപത്രി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അനാചാരങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളാണ് ഇക്കാര്യം പുറംലോകത്ത് എത്തിച്ചത്. വീട്ടുകാർ മന്ത്രവാദിക്കെതിരേ പരാതി നൽകി. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com