15 കാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം

കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി
15 കാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം

കോട്ടയം: അയർക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റവാളിയെന്ന് കോടതി വിധി. പ്രതി അജേഷിനെ 20 വർഷം തടവിന് ശിക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.

2019 ജനുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചു വയസുകാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ താമസസ്ഥലത്ത് തന്നെ കുഴിച്ചുമുടുകയായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് പീഡിപ്പിച്ച ശേഷമാണ് കുട്ടിയെ കുഴിച്ചുമൂടിയതെന്ന് കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച് രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതം നടത്തിയിരുന്നു. പെൺകുട്ടിയെ ബോധരഹിതയാക്കിയതിനു ശേഷമാണ് പീഡിപ്പിച്ചതെന്നും ശേഷം ഷാൾ കഴുത്തിലൂടെ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവം പിന്നിട്ട് നാലു വർഷങ്ങൾക്കിപ്പറമാണ് വിധി നടപ്പാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com