
തളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. നടുവിൽ കോട്ടചോല സനിൽ ഷാജു (29) വിനെതിരെയാണ് കോടതി വിധി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍റെയാണ് ഉത്തരവ്.
2015 ജൂൺ 13ന് ഇയാൾ 16-കാരിയായ പെൺകുട്ടിയെ തന്‍റെ ബൈക്കിൽ എളമ്പേരം എന്ന സ്ഥലത്ത് താമസിപ്പിക്കുകയും പിറ്റെന്ന് അവിടന്ന നീലേശ്വരത്തുള്ള ടൂറിസ്റ്റ് ഹോമിലേക്കു കൊണ്ടുപോയി 4 ദിവസം തുടർച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്.
2 വകുപ്പുകളിലായി 20 വർഷം കഠിനതടവും 50,000 രൂപപ വീതം പിഴയുമാണ് ശിക്ഷ. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനായും കേസുണ്ട്.