
ആലപ്പുഴ: ആക്രി കച്ചവടത്തിന്‍റെ മറവിൽ മോഷണം നടത്തിയ 8 അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി. മുട്ടം ഭാഗത്ത് ആക്രി പെറുക്കി വന്നിരുന്ന ജസീം ഖാൻ (23), മുഹമ്മദ് ഫരൂഖ് (53), മസ്ജിദ് സെയ്ദ് (26), അർജുനൻ(19), ആബിദ് അലി (28), ആകാശ് (18), ജുനൈദ് (27), സൂരജ് സൈനി (18) എന്നിവരെയാണ് പിടികൂടിയത്.
ചിങ്ങോലി 12-ാം വാർഡിൽ ആളൊഴിഞ്ഞ വീട്ടിൽ 2022 നവംബറിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തുകയറി ബാത്ത് റൂം ഫിറ്റിങ്ങുകളും ഇൻവെർട്ടറും ബാറ്ററിയും ചെമ്പ് പാത്രങ്ങളും ഉൾപ്പെടെ 70,000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. നാട്ടുകാരുടെ സഹായത്തോടെ കരീലകുളങ്ങര പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പ്രതികളെ റിമാൻഡ് ചെയ്തു.