അമിതവേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിനു സമീപമാണ് അപകടം നടന്നത്
അമിതവേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

കണ്ണൂർ: പാനൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു.

പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിനു സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിൽ ഒരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റ മുസ്തഫയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com