
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് ആക്രമാസക്തനായത്. തുടർന്ന് പൊലീസുകർ ചേർന്ന് ഇയാളുടെ കൈകെട്ടിയിട്ടാണ് പരിശോധന പൂർത്തിയാക്കിയത്.
മദ്യപിച്ചെത്തിയ ഇയാൾ വയോധികന്‍റെ വീട്ടിലെ ജനലുകൾ പൊട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് എസ്ഐയും 2 പൊലീസുകാരും ചേർന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചത്.
ആശുപത്രിയിൽ വച്ച് ഇയാൾ പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു.