
പത്തനംതിട്ട: പോക്സോ കേസിൽ പ്രതിക്ക് 109 വർഷം തടവിനു ശിക്ഷിച്ചു. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് കേടതി ശിക്ഷിച്ചത്.
തമിഴ്നാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. അടൂർ ഫസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടേതാണ് ഉത്തരവ്.