ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യുവാവിനെ ആക്രമിച്ച് സിപിഎം പ്രവർത്തകർ

ചുനക്കരയിലെ പ്രദേശിക റോഡ് പണിയെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഇയാൾ പോസ്റ്റിട്ടത്
ഫെയ്സ്ബുക്ക് പോസ്റ്റിട്ടു; യുവാവിനെ ആക്രമിച്ച് സിപിഎം പ്രവർത്തകർ

ആലപ്പുഴ: ചാരുംമൂട്ടിൽ പാർട്ടി പ്രവർത്തകരായ പട്ടികജാതി കുടുംബത്തിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ മുൻ നേതാവ് കൂടിയായ സതീഷ് ബാബുവിന്‍റെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. റോഡ് തകർന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ആക്രമണം.

ചുനക്കരയിലെ പ്രദേശിക റോഡ് പണിയെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഇയാൾ പോസ്റ്റിട്ടത്. ഇതിൽ പ്രതിഷേധിച്ച് ചാരംമൂട് ഏരിയാ സെക്രട്ടറി എം ബിനുവിന്‍റെ നേതൃത്വത്തിലെത്തിയ 30 ഓളം പ്രവർത്തകരാണ് വീടുകയറി ആക്രമിച്ചത്. ജാതി പറഞ്ഞ് ആക്ഷേപിച്ചതായും സതീഷ് പറഞ്ഞു. ശരീരമാസകലം മർദ്ദനമേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആക്രമികൾ സമ്മതിച്ചിരുന്നില്ല. തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com