
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തമ്പാനൂർ എസ്എസ് കോവിൽ പ്രവർത്തിക്കുന്ന സ്റ്റെപ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് 78.78 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ രാജാജിനഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏകദേശം മൂന്നുലക്ഷം രൂപയുടെ എംഡിഎംഎ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. ടാറ്റൂ കേന്ദ്രം വഴി ലഹരിമരുന്നു വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.