പാലായിൽ മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി; കുട്ടികളുടെ നില ഗുരുതരം

ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം
Representative Image
Representative Image

കോട്ടയം: കോട്ടയം പാല രാമപുരത്ത് മൂന്നു പെൺമക്കളെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. പാല ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മൂന്നു പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 13,10, 7 എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. 7 വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്നു പെൺകുട്ടികളും അച്ഛനോടൊപ്പമാണ് താമസി്ചു വന്നിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com