60 ലക്ഷത്തിന്‍റെ സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ചു; കൊച്ചിയിൽ ശ്രീലങ്കൻ ദമ്പതിമാർ പിടിയിൽ

കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാർ കൊച്ചി വിമാനത്താവളത്തിലെത്തിയത്
60 ലക്ഷത്തിന്‍റെ സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ചു; കൊച്ചിയിൽ ശ്രീലങ്കൻ ദമ്പതിമാർ പിടിയിൽ

കൊച്ചി: 1202 ഗ്രാം സ്വർണവുമായി ശ്രീലങ്കൻ ദമ്പതിമാർ പിടിയിൽ. ശ്രീലങ്കൻ പൗരന്മാരായ മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ എന്നിവരാണ് പിടിയിലായത്. അറുപത് ലക്ഷം രൂപയുടെ സ്വർണം നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

നെടുംമ്പാശേരി വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാർ കൊച്ചി വിമാനത്താവളത്തിലെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com