
കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം നൽകുക.
സംഭവം നടന്ന അന്നുമുതൽ ഇയാൾ ഒളിവിലാണ്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈയാണ് സവാദ് വെട്ടിമാറ്റിയത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.