മരുമകളെ ലൈംഗിക പീഡനത്തിൽ നിന്നു രക്ഷിക്കാൻ വീട്ടമ്മ ഭർത്താവിനെ കൊന്നു

ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം
Representative image
Representative image

ലക്നൗ: പത്തൊൻപതുകാരിയായ മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്നു രക്ഷിക്കാൻ വീട്ടമ്മ ഭർത്താവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബദൗൺ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മിഥിലേഷ് ദേവിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിന്‍റെ കൊലപാതകത്തിനു പിന്നിൽ അജ്ഞാതരാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ കൊലപ്പെടുത്തിയാതാണെന്ന് കണ്ടെത്തുകയായിരുന്നു.

വീടിനു പുറത്തു കിടന്നിരുന്ന തേജേന്ദർ സിങ്ങിനെ ഭാര്യ കോടാലി കൊണ്ട് കഴുത്തു വെട്ടി കൊല്ലുകയായിരുന്നു.

സ്ഥിരമായി മർദിക്കുകയും മരുമകളെ ഭർത്താവിനൊപ്പം കിടക്കാൻ പ്രേരിപ്പിക്കാനായി തന്നെ നിർബന്ധിക്കുകയും ചെയ്തതിനെത്തു‌ർന്നാണ് കൊലപാതകം ചെയ്തതെന്ന് മിഥിലേഷ് ദേവി കുറ്റസമ്മതം ന‌ടത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com