
വാഷിങ്ടൺ: അമെരിക്കയിലെ ഇൻഡ്യാനയിൽ ഇന്ത്യൻ വിദ്യാർഥിക്ക് കുത്തേറ്റു. 24 കാരനായ വരുണിനെ ജോർദാൻ അൻഡ്രാഡ എന്നയാൾ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
വൽപരൈസോ നഗരത്തിലുള്ള ജിമ്മിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വരുണിന്‍റെ നില അതീവഗുരുതരമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമിയെ പിടികൂടിയതായും, കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.