54 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ ഒരാൾ പൊലീസിന്‍റെ പിടിയിൽ

കസ്റ്റംസ് പരിശോധനയിൽ നിന്ന് ര‍ക്ഷപ്പെട്ട ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു
54 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ ഒരാൾ പൊലീസിന്‍റെ പിടിയിൽ

കണ്ണൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ഇന്ന് രാവിലെ 8 മണിക്ക് റിയാദിൽ നിന്നും കണ്ണൂരിലെത്തിയ മലപ്പുറം സ്വദേശി റിയാസ് ബാബുവാണ് അറസ്റ്റിലായത്.

910 ഗ്രം സ്വർണമിശ്രതം 3 ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ‌ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ നിന്ന് ര‍ക്ഷപ്പെട്ട ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com