കാട്ടാക്കടയിലെ പത്താംക്ലാസുകാരന്‍റെ മരണം; വാഹനമോടിച്ച പ്രിയര‍‍ഞ്ജനെതിരേ നരഹത്യാ കുറ്റം ചുമത്തി

കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്
ആദിശേഖർ | വിദ്യാർഥിയെ വാഹനമിടിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ | പ്രിയരഞ്ജൻ
ആദിശേഖർ | വിദ്യാർഥിയെ വാഹനമിടിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ | പ്രിയരഞ്ജൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ വാഹനമോടിച്ച പ്രിയരഞ്ജനെതിരേ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കുട്ടിയുടെ മരണത്തിൽ അസ്വഭാവികത തോന്നിയത്. കുട്ടിയുമായി ഇയാൾക്ക് മുൻ വൈരാഗ്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാൾക്കെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു. 302-ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു.

പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു.ഇതിന്‍റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കൾ ഇക്കാര്യം മൊഴിയായി നൽകിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയര‍ഞ്ജനെതിരേ കേസെടുക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com