
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് അശ്ലീല സന്ദേശവും, വീഡിയോയുമയച്ച ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ എസ് ഐ പി. ഹരീഷ് ബാബുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അശ്ലീല വീഡിയോയും സന്ദേശവും ലഭിച്ചതിനു പിന്നാലെ പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ ഹരീഷ് ബാബുവിന് സസ്പെൻഷൻ ലെറ്റർ നൽകുകയായിരുന്നു.