എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് പതിവ്.

കൊച്ചി: ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയം. ചേന്ദമംഗലം, വടക്കൻ പറവൂർ മേഖലകളിൽ പത്തോളം വീടുകളിൽ ഇവർ എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആലപ്പുഴ ജില്ലയിലെ ചേർത്തല, മണ്ണാഞ്ചേരി, മാരാരിക്കുളം മേഖലകളിൽ പത്തിടത്ത് മോഷണം നടത്തിയത് ഇവരാണെന്നാണ് കരുതുന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരൽ ചൂണ്ടിയത്. ഇതു സ്ഥിരീകരിക്കാൻ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ് കേരള പൊലീസ്.

CCTV visual from house at North Paravur, Ernakulam
'ദേഹം മുഴുവൻ എണ്ണയും കരിയും, മുറ്റത്തെത്തി കുഞ്ഞുങ്ങളെപ്പോലെ കരയും, കൊല്ലാനും മടിക്കില്ല'; ഭീതി പരത്തി കുറുവാ സംഘം

വടക്കൻ പറവൂരിൽ പുറത്ത് ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ട് നോക്കിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപെട്ടിരുന്നു. വാതിലിന്‍റെ ഒരു കൊളുത്ത് ഇതിനകം ഇവർ ഇളക്കി മാറ്റിയിട്ടുണ്ടായിരുന്നു.

വിവരമറിഞ്ഞ് പല വീടുകളിലും സിസിടിവി പരിശോധിച്ചപ്പോഴാണ് പുലർച്ചെ രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിൽ രണ്ടംഗ സംഘങ്ങൾ പത്തോളം വീടുകളിൽ എത്തിയതായി വ്യക്തമാകുന്നത്.

പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി രാത്രി മോഷണം നടത്തുന്നതാണ് കുറുവ സംഘത്തിന്‍റെ രീതി. കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് പതിവ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com