
മഹാരാഷ്ട്ര: നാലര വയസുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. കേസിൽ മുകേഷ് ഷെന്‍ഡെ എന്ന 28-കാരനാണ് 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്. പ്രിന്‍സിപ്പൽ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി വാങ്ങിത്തരാം എന്ന പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് സംഘം കണ്ടെത്തി പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തെളിവുകൾ സഹിതം കോടതിയിൽ വ്യക്തമാക്കിയതോടെ സെഷന്‍സ് ജഡ്ജി വാങ്കഡെ ശിക്ഷ വിധിക്കുകയായിരുന്നു.