65കാരന്‍ വീടിന് പുറത്ത് തുപ്പി; പരിശോധനയിൽ തെളിഞ്ഞത് 36 വര്‍ഷം മുൻപത്തെ കൊലപാതകം

1988ല്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് 36 വർഷത്തിന് ശേഷം പൊലീസ് പിടികൂടിയത്.
Man Spits on Ground Outside of His Home, DNA Match Later Leads to His Arrest in 1988 Stabbing Murder of Boston Woman
65കാരന്‍ വീടിന് പുറത്ത് തുപ്പി; പരിശോധനയിൽ തെളിഞ്ഞത് 36 വര്‍ഷം മുൻപത്തെ കൊലപാതകം
Updated on

യു.എസ് : 65കാരന്‍ തന്‍റെ വീടിന് പുറത്ത് ഒന്ന് തുപ്പിയപ്പൊള്‍ തെളിഞ്ഞത് 36 വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതക കേസ്. യു.എസ്സിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്താണ് സംഭവം. മസാച്യുസെറ്റ്‌സിന്‍റെ തലസ്ഥാനമായ ബോസ്റ്റണില്‍നിന്നുള്ള ജെയിംസ് ഹോളോമാന്‍ എന്ന 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

1988ല്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് 36 വർഷത്തിന് ശേഷം പൊലീസ് പിടികൂടിയത്. ഉമിനീരില്‍ നിന്ന് ലഭിച്ച ഡിഎന്‍എയാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. യുഎസിലാണ് സംഭവം. ജെയിംസ് ഹോളോമന്‍ എന്ന 65കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട കാരന്‍ ടെയ്‌ലറിന്‍റെ വീട്ടില്‍ നിന്നും ജെയിംസ് ഹോളോമന്‍റെ പേരെഴുതിയ ചെക്ക് പൊലീസിന് ലഭിച്ചിരുന്നെങ്കിലും കേസില്‍ ഇയാള്‍ക്കെതിരെ മറ്റ് തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ഹോളോമന്‍ ബോസ്റ്റണിലെ തന്‍റെ വീടിന് സമീപത്തുള്ള നടപ്പാതയില്‍ തുപ്പിയത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഉമിനീര്‍ ശേഖരിക്കുകയും അവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

കൊല്ലപ്പെട്ട കാരന്‍ ടെയ്ലറിന്‍റെ നഖത്തിനടിയില്‍ നിന്നും മൃതദേഹത്തിന് അടുത്ത് നിന്നും കിട്ടിയ സിഗരറ്റില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുമായി ഹോളോമാന്‍റെ ഡിഎന്‍എ പൊരുത്തപ്പെട്ടതായി പരിശോധനയില്‍ സ്ഥിരീകരിച്ചു.

ഇതോടെ സെപ്റ്റംബര്‍ 19ന് ഹോളോമനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണ് ഹോളോമന്‍ എന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 29നാണ് കേസില്‍ വിചാരണ നടക്കുക.

36 വര്‍ഷം മുമ്പ് സംഭവിച്ചത്

1988 മെയ് 27നെയാണ് ബോസ്റ്റണിലെ റോക്‌സ്ബറിയിലുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ കാരന്‍ ടെയ്‌ലറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു കൊല്ലപ്പെടുമ്പോള്‍ കാരന്‍റെ പ്രായം. കാരന്‍റെ അമ്മ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മൂന്നുവയസുകാരിയായ കാരന്‍റെ മകള്‍ ഫോണെടുക്കുകയും ‘അമ്മ ഉറങ്ങുകയാണ് വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്ന്’ പറയുകയും ചെയ്തു.

കുട്ടിയുടെ സംസാരത്തില്‍ പന്തികേട് തോന്നിയ കാരന്‍റെ അമ്മ ഉടന്‍ തന്നെ റോക്‌സ്ബറിയിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്ക് എത്തി. എന്നാല്‍ അപ്പാര്‍ട്ട്‌മെന്‍റിനുള്ളിലേക്ക് കടക്കാന്‍ കാരന്‍റെ അമ്മയ്ക്ക് കഴിഞ്ഞില്ല.

പിന്നീട് അവര്‍ കാരന്‍റെ കിടപ്പുമുറിയുടെ ജനാലയുടെ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കാരന്‍റെ മൃതദേഹം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റാണ് കാരന്‍ ടെയ്‌ലര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.