നെടുമ്പാശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹെറോയിന്‍ പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ ഇന്ന് പുലർച്ചെയാണ് വനിതയെ പിടികൂടുന്നത്.
നെടുമ്പാശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കിലോ ഹെറോയിന്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ മയക്കുമരുന്ന് വേട്ട. ഷാർ‌ജ‍യിൽ നിന്നു വന്ന വിദേശവനിതയിൽ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ ഇന്ന് പുലർച്ചെയാണ് വനിതയെ പിടികൂടുന്നത്.

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാഗിലൊളിപ്പിച്ച നിലയിൽ ഒരു കിലോ ഹെറോയിനാണ് പിടികൂടിയത്.

വിദേശത്ത് നിന്ന് വിമാനം വഴി കേരളത്തിലേക്ക് സ്വർണം കടത്താന്‍ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയുധികം മയക്കുമരുന്ന് കടത്താനുള്ള ശ്രമം അടുത്തകാലത്തായി നടക്കുന്നത്. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള അന്വേഷണമാണ് നടക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com