കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം;അധ്യാപകൻ അറസ്റ്റിൽ

പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ്
അറസ്റ്റിലായ അറബി അധ്യാപകൻ ഷാനവാസ്
അറസ്റ്റിലായ അറബി അധ്യാപകൻ ഷാനവാസ്

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസിനെയാണ് (48) പൊലീസു അറസ്റ്റ് ചെയ്തത്.

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നഗ്നതാ പ്രദർശനത്തെതുടർന്ന് ബസിൽവെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com