തിരുച്ചിറപ്പള്ളി: സ്കൂൾ ഹോസ്റ്റലിൽ പ്രയപൂർത്തിയാവാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ- എയ്ഡഡ് സ്കൂളിന്‍റെ ഹോസ്റ്റലിലാണ് പൊൺകുട്ടികളെ 31 വയസുകാരനായ ഡോക്‌ടർ ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതിയായ ഡോക്‌ടറുടെ അമ്മ ഇതോ സ്കൂളിലെ പ്രധാന അധ്യാപികയാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിത പൊലീസാണ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങൾ മറച്ചു വയ്ക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ മൂന്നു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ലൈംഗിക പീഡനത്തെ കു റിച്ച് പുറത്തറിയുന്നത്. തുടർന്ന ജില്ലാ ശിശു സംരക്ഷണ സമിത ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പെൺകുട്ടികളുമായി സംസാരിച്ചു. ഇതോടെ പ്രതിയായ ഡോക്‌ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് വിവരം.