
തൃശ്ശൂർ: പ്രായപൂർത്തിയാകാതെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. ബീഹാർ യോഗി പൂർ മഹേഷ് പൂർ ഡിഗ് സ്വദേശി ദയാനന്ദ് ചൗധരി (27) ആണ് അറസ്റ്റിലായത്.
വടക്കാഞ്ചേരി റെയിൽവേ ഗ്രൂപ്പിന് കീഴിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ദയാനന്ദ് ചൗധരി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം ഇയാൾ പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.