
കോട്ടയം: എരുമേലിയിൽ അമ്മയെ മർദിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് (32) എന്നയാളെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്‍റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു.
ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദിച്ചിരുന്നു. ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ വി.വി അനിൽകുമാർ, എസ്.ഐ ശാന്തി കെ ബാബു, അബ്ദുൽ അസീസ്, രാജേഷ്, സി.പി.ഓ എ. കൃപ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.