
ഗുജറാത്ത്: സംസ്കാരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം. ഗുജറാത്തിലാണ് സംഭവം. ഹൃദയസംഹന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു.
എന്നാൽ പിറ്റേദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കുഴിയിൽ നിന്ന് പുറത്തെടുത്ത മൃതദേഹമാണ് കണ്ടത്. കുഞ്ഞിന്‍റെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം പോസ്റ്റുമാർട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. കുഞ്ഞ് പീഡിപ്പിക്കപെട്ടതായാണ് പ്രാഥമിക പരിശോധനയിൽ ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് തങ്കാദ് പൊലീസ് അറിയിച്ചു.