കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം: 423 കോടി ദിർഹം കണ്ടുകെട്ടി യുഎഇ

കള്ളപ്പണം വെളുപ്പിക്കലും ഭീകര പ്രവർത്തനത്തിനു വേണ്ടിയുള്ള ധനസമാഹരണവും തടയാൻ യുഎഇയിൽ 423 കോടിയിലധികം ദിർഹം കണ്ടുകെട്ടിയതായി അധികാരികൾ അറിയിച്ചു
UAE confiscates AED 423

423 കോടിയിലധികം ദിർഹം കണ്ടുകെട്ടി.

rawpixel.com / Teddy
Updated on

ദുബായ്: കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനു വേണ്ടിയുള്ള ധന സമാഹരണവും തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി യുഎഇയിൽ 423 കോടിയിലധികം ദിർഹം അധികൃതർ കണ്ടുകെട്ടി. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ രാജ്യം കൈവരിച്ച വലിയ മുന്നേറ്റമാണിതെന്ന് അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ 11.5 കോടി ദിർഹത്തിലധികം തുക പിഴയായി ഈടാക്കി. നിയമലംഘനം നടത്തിയ 30-ലധികം കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കുകയും സാമ്പത്തിക സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി, വിദേശ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി സഹകരിച്ച് ഇരുനൂറ്റി അമ്പതിലധികം രഹസ്യ വിവര കൈമാറ്റങ്ങളാണ് യുഎഇ നടത്തിയത്.

logo
Metro Vaartha
www.metrovaartha.com