തിരുവില്വാമലയിൽ 6 വയസുകാരിയെ ബസിൽ നിന്നിറക്കി വിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

നൽകിയ ബസ്ചാർജ് കുറവാണെന്ന് പറഞ്ഞാണ് കുട്ടിയെ ബസിൽ നിന്നിറക്കിവിട്ടത്
Veena George
Veena Georgefile

തിരുവനന്തപുരം: തിരുവില്വാമലയിൽ ആറു വയസുകാരിയെ ബസിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. നിയമാനുസൃതമായി നടപടി സ്വീകരിക്കാൻ ബാലവകാശ കമ്മിഷന് നിർദേശം നൽകി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നൽകിയ ബസ്ചാർജ് കുറവാണെന്ന് പറഞ്ഞാണ് കുട്ടിയെ ബസിൽ നിന്നിറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസുകാരിയെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസിനെതിരെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com