സ്വർണം മാതാവിനെക്കൊണ്ട് മുത്തിച്ചാൽ ദോഷം മാറും; കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയ യുവതി അറസ്റ്റിൽ

ജൂലൈ 10ന് വൈകിട്ട് 4 മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം
woman arrested in Kottayam for duping a housewife out of 12 pavan gold
സജിത ഷെറീഫ്
Updated on

കോട്ടയം: ദോഷം മാറാൻ വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മുത്തിക്കണമെന്നു വിശ്വസിപ്പിച്ച് പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിൽ നിന്നും 12 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ കൊല്ലപ്പള്ളി കടനാട് തെരുവുമ്പറമ്പിൽ വീട്ടിൽ സജിത ഷെറീഫിനെ(27) യാണ് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

സംഭവം ഇങ്ങനെ:

ജൂലൈ 10ന് വൈകിട്ട് 4 മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിയ 2 യുവതികൾ വീട്ടമ്മയോട് വീട്ടിൽ ദോഷങ്ങളുണ്ടെന്നും ഈ ദോഷങ്ങൾ അകറ്റാൻ പൂജ നടത്തണമെന്നും, ഇതിനായി വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മന്ത്രിച്ച് മുത്തിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് വീട്ടമ്മ സ്വർണം സോഫയിൽ അഴിച്ചു വച്ച സമയം പ്രതികൾ മോഷണം നടത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിയായ യുവതിക്കായി അന്യോഷണം ഊർജിതമാക്കി.

Trending

No stories found.

Latest News

No stories found.