
തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർതൃ പിതാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തൃശൂർ ചിറക്കേക്കോട് സ്വദേശി ലിജി (35) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സെപ്തംബർ 14ന് മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടൻ വീട്ടിൽ ജോൺസൺ ആണ് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. അക്രമണത്തിൽ ലിജി, ഭർത്താവ് ജോജി, 12കാരനായ പേരക്കുട്ടി ടെണ്ടുൽക്കർ എന്നിവർക്ക് പൊള്ളലേറ്റു. സംഭവത്തിൻ്റെ തൊട്ടടുത്ത ദിവസം ജോബിയും ടെണ്ടുൽക്കറും മരിച്ചു. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോൺസനും രണ്ടു ദിവസത്തിന് ശേഷം മരിച്ചിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.