കർണാടകയിൽ യുവ സർക്കാർ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

സുബ്രമണ്യപുരയിലെ വീട്ടിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
കർണാടകയിൽ യുവ സർക്കാർ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: കർണാടകയിലെ യുവ സർക്കാർ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. മൈൻ ആൻഡ് ജിയോളജി ഡിപാർട്മെന്‍റ് ഡപ്യൂട്ടി ഡയറക്‌ടർ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ചയാണ് സംഭവം. സുബ്രമണ്യപുരയിലെ വീട്ടിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവും മകനും തീർഥഹള്ളിയിലായതിനാൽ പ്രതിമ വീട്ടിൽ ഒറ്റക്കായിരുന്നു. രാത്രിയിൽ ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഞായറാഴ്ച സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com