
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടുനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയം.
ഞായറാഴ്ച രാത്രിയാണ് ലീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ലീലയും മകൻ ബിജുവും തമ്മിൽ വഴക്കു നടന്നിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
അമിതമായി മദ്യപിക്കുന്ന ബിജുവിന് ലീലയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തിൽ വ്യക്തതയുണ്ടാകൂ. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.