മതാചാരങ്ങളെ ചോദ്യം ചെയ്യരുത്; ഉദയനിധിക്കെതിരേ ഗണേഷ് കുമാർ

''ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നത് ശരിയായ രീതിയല്ല''
K B Ganesh Kumar
K B Ganesh Kumar

കൊല്ലം: സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നത് ശരിയായ രീതിയല്ലെന്നും ഗണേഷ് കുമാർ.

അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയാം. രാഷ്ട്രീയമറിയാമായിരിക്കാം. അച്ഛന്‍റെയും അപ്പൂപ്പന്‍റെയും മോനായിട്ടു വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്‍റെ അടിത്തട്ടിൽ നിന്നു കളിച്ചുകയറി വന്നതല്ല. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദപരാമർശം ഉയർത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ പകർച്ചവ്യാധിയായ സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. തുടർന്ന് വിവാദമായതിനു പിന്നാലെ വിമർശനനമുയർത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com