
ധ്വനിത്
മലപ്പുറം: കിടപ്പു മുറിയിലെ ചുമരിൽ തറച്ച ആണിയിൽ ഷർട്ടിന്‍റെ കോളർ കുരുങ്ങി ശ്വാസം മുട്ടി വിദ്യാർഥി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത് (11) ആണ് മരിച്ചത്. മുറിയിലെ ചുമരിൽ തറച്ച ആണിയിൽ ഷർട്ട് കുരുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അച്ഛൻ കണ്ടത് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടിയെയാണ് . ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധ്വതിതിനെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ പൊറ്റിലത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു.