വയനാട്ടിൽ അൽഫാമും കുഴിമന്തിയും കഴിച്ച 15ഓളം പേർ ആശുപത്രിയിൽ; ഹോട്ടൽ പൂട്ടിച്ചു

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
വയനാട്ടിൽ അൽഫാമും കുഴിമന്തിയും കഴിച്ച 15ഓളം പേർ ആശുപത്രിയിൽ; ഹോട്ടൽ പൂട്ടിച്ചു

വയനാട്: കൽപ്പറ്റയിൽ‌ ഹോട്ടലിൽ നിന്നും അൽഫാമും കുഴിമന്തിയും കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനഞ്ചോളം പേർ ചികിത്സ തേടിയ സംഭവത്തിൽ ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യവകുപ്പ്. വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മാംസം ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടൽ താത്ക്കാലികമായി അടച്ചിടാന്‍ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസമാണ് ഹോട്ടലിൽ നിന്നും അൽഫാമും കുഴിമന്തിയും കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ കുട്ടികളടക്കം പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കൽ‌പ്പറ്റയിലെ മുസിലെ റെസ്റ്റോറന്‍റിൽ നിന്നും ഇവർ കുഴിമന്തിയും അൽഫാമും കഴിച്ചിരുന്നതായി പറയുന്നു. രാത്രി വീട്ടിലെത്തിയതോടെ ഛർദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com