3 കുട്ടികളെ കാറിന്‍റെ സൺറൂഫിൽ ഇരുത്തി യാത്ര, വീഡിയൊ വൈറൽ; ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

മൂന്നുകുട്ടികളെ സൺറൂഫിൽ ഇരുത്തി അമിത വേഗത്തിൽ പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ നടപടി
3 കുട്ടികളെ കാറിന്‍റെ സൺറൂഫിൽ ഇരുത്തി യാത്ര, വീഡിയൊ വൈറൽ;  ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് കാറിന്‍റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ ഇടപെട്ട് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്‍റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.

മൂന്നുകുട്ടികളെ സൺറൂഫിൽ ഇരുത്തി അമിത വേഗത്തിൽ പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ നടപടി. കാറിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് വീഡിയൊ ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com