കോട്ടയത്ത് ബൈക്ക് ടോറസിലിടിച്ച് അപകടം: 3 യുവാക്കൾ മരിച്ചു

കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ട് അഞ്ചിനാണ് അപകടം നടന്നത്
കോട്ടയത്ത് ബൈക്ക് ടോറസിലിടിച്ച് അപകടം: 3 യുവാക്കൾ മരിച്ചു

കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസിലിടിച്ച് 3 യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രന്തി സ്വദേശികളായ ആൽവിൽ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ട് അഞ്ചിനാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയിലിടിക്കുകയായിരുന്നു. മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com