
ഇടുക്കി: തൊടുപുഴയിൽ ഇടവെട്ടി പാറമടയിൽ ഇടിമിന്നലേറ്റ് 8 തൊഴിലാളികൾക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരം 3.30 യോടെയാണ് സംഭവം.
ജോലിക്ക് ശേഷം പാറമടയുടെ സമീപത്തുള്ള താൽക്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്നവർക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.