നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്തനിലയിലാണ് രാവിലെ മരച്ചീനി കൃഷി ചെയുന്ന പറമ്പിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്താണ് സംഭവം. മരച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്തനിലയിലാണ് രാവിലെ മരച്ചീനി കൃഷി ചെയുന്ന പറമ്പിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്.

കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com