നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേർക്ക് പരിക്ക്

നാഗർകോവിൽ-തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തുവെച്ചാണ് സംഭവം
നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേർക്ക് പരിക്ക്

കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

നാഗർകോവിൽ-തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തുവെച്ചാണ് സംഭവം. തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിലാണ് സർക്കാർ ബസുമായി കാർ കൂട്ടിയിടിച്ചത്.

കാറിനുള്ളിൽ 11പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേർ കന്യാകുമാരി സ്വദേശികളും ഒരാൾ മലയാളിയാണെന്നാണ് വിവരം. കാർ ഡ്രൈവർ ഉൾപ്പെടെ നാലുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com