കളമശേരി ദേശീയപാതയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് അപകടം

ദേശീയപാതയിലൂടെ കടന്നുപോയ ഒരു കണ്ടെയ്നർ ലോറിക്ക് മുകളിലേക്കും മരകൊമ്പ് വീണു
accident on kalamasery national highway due to broken tree branch
കളമശേരി ദേശീയപാതയിൽ മരകൊമ്പ് ഒടിഞ്ഞ് വീണ് അപകടം
Updated on

കളമശേരി: ദേശീയപാതയിൽ കളമശേരി ചങ്ങമ്പുഴ നഗറിന് സമീപം തണൽ മരത്തിന്‍റെ വലിയ കൊമ്പ് ഒടിഞ്ഞ് വീണ് അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ പിന്നിലെ ഗ്ലാസ് ഉൾപ്പെടെ തകർന്നു. കാൽനട യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയിലൂടെ കടന്നുപോയ ഒരു കണ്ടെയ്നർ ലോറിക്ക് മുകളിലേക്കും മരകൊമ്പ് വീണു. മറ്റു വാഹനങ്ങൾ ഈ സമയം കടന്നു പോകാതിരുന്നതും വലിയൊരു അപകടം ഒഴിവാക്കി.

നിരവധി മരങ്ങളും ഇതേ രീതിയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി പ്രാവശ്യം പരാതിപ്പെട്ടിട്ടും അധികാരികൾ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഏലൂരിൽ ഫയർ ആൻഡ് റെസ്ക്യു സംഘം ഉടൻ സ്ഥലത്തെത്തി സമീപത്തെ ചുമട്ട് തൊഴിലാളികളും ചേർന്ന് മരം റോഡിൽ നിന്നും മുറിച്ച് മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കി. ദേശീയ പാതയോരത്തെ മറ്റു പല വലിയവരങ്ങളുടെയും കൊമ്പുകൾ മെട്രൊ റെയിലിന്‍റെ ഗർട്ടറിൽ മുട്ടിയാണ് നിൽക്കുന്നത്. അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളുടെയും കൊമ്പും ചില്ലയും മുറിച്ച് മാറ്റി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.