
തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി മരിച്ചു. ആർഎസ്എസ് പ്രവർത്തകന്‍ ബൈജു (41) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണമുണ്ടായത്. സിപിഎം പ്രവർത്തകന്‍ ആനാവൂർ നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.