കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച വിളിച്ചു ചേർത്ത 'അമ്മ' എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്.
യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കൂടി സൗകര്യാർഥം യോഗം മാറ്റിവച്ചതെന്ന് സംഘടനയടുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി യോഗം ചേരാൻ അമ്മ തീരുമാനിച്ചിരുന്നത്.