സിനിമ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്, പ്രതികരിച്ചതിനാൽ അവസരങ്ങൾ നഷ്ടമായി; നടി ഗീത വിജയൻ

സെറ്റിൽ ദുരനുഭവം പങ്കുവച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നും മാനസിക പിന്തുണ ലഭിച്ചു
actress geetha vijayan about her experience of malayalam cinema
നടി ഗീത വിജയൻfile image
Updated on

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി ഗീത വിജയൻ. പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും സിനിമയിൽ മാറ്റങ്ങൾക്കു തുടക്കം കുറിക്കാനുള്ള അവസരമായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കാണുന്നതായും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

1991ൽ സിനിമയിൽ പുതിയ ആളായി എത്തിയപ്പോൾ മോശമായ അനുഭവം ഉണ്ടായി. അപ്പോൾ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥാനത്ത് നോ തന്നെ പറഞ്ഞു. തനിക്ക് മോശം അനുഭവം ഉണ്ടായത് ചാഞ്ചാട്ടം സിനിമ അതിനാൽ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്‍റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. പ്രതിരോധിച്ചാല്‍ അവസരം കിട്ടില്ല. സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടേ, ഇല്ലെങ്കിൽ വേണ്ട. ഗീത പറഞ്ഞു.

സെറ്റിൽ ദുരനുഭവം പങ്കുവച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നും മാനസിക പിന്തുണ ലഭിച്ചു. പലരും സംരക്ഷകരായി നിന്നും. പിന്നെ വലിയ ഉപദ്രവമുണ്ടായില്ല. നല്ലവരായ നിരവധി ആളുകളും സിനിമയിലുണ്ട്. എന്നാൽ, സിനിമാ മേഖലയിൽ വിവേചനം ഉണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനേതാക്കൾക്കു തുല്യ പരിഗണന ഉണ്ടാകും എന്നു പറയാറുണ്ടെങ്കിലും ഉണ്ടായിട്ടില്ല. ഇതു മാറ്റങ്ങൾക്കുള്ള അവസരമാണ്. പരാതി കൊടുത്താൽ, ആരോപണ വിധേയനു പിന്നെയും നിരവധി സിനിമകൾ ലഭിക്കും. പരാതിക്കാരിയെ സിനിമയിൽനിന്ന് ഒഴിവാക്കും. ഇതാണ് മാറേണ്ടത്. ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിന് നന്ദി പറയുന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് നന്നായെന്നും ഗീത പറഞ്ഞു. സുരക്ഷിതമായാലേ സുഗമമായി അഭിനയിക്കാൻ കഴിയൂ. സിനിമയിലെ പല സ്ത്രീകളുടെയും ജീവിതം നരകപൂർണമായിട്ടുണ്ട്. ഇതിനെല്ലാം ഇവസാനം വേണമെന്നും ഗീത മാധ്യമങ്ങളോട് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.