
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി എഡിജിപി എംആർ അജിത്ത് കുമാർ. ട്രാക്കിൽ കണ്ടെത്തിയ ബാഗ് തന്‍റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി.
ഇത്തരമൊരു കേസിൽ പ്രതി എല്ലാ വിവരങ്ങളും പെട്ടെന്നു തന്നെ വെളിപ്പെടുത്തിയേക്കില്ല. ഇത് ഒരു ലോങ് പ്രോസസാണെന്നും പ്രതി കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനനുസരിച്ച് വിവരങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കാമെന്നും അദ്ദേഹം കോഴിക്കോട് വ്യക്തമാക്കി.
പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി 11 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.